കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചില്‍


എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തിലൂടെ പോയ വാഹനയാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത്‌.

പുരുഷനാണ് ചാടിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Description:A person jumped into the river from the Korappuzha bridge