കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ഇന്ന് 12 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്. ആരാണ് ചാടിയതെന്ന് വ്യക്തമല്ല. സമീപത്ത് നിന്നും ചെരുപ്പും കണ്ണടയും ലഭിച്ചിട്ടുണ്ട്. തിരച്ചിലിനായി വെള്ളിമാട്കുന്ന് നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
updating….
Description: A person is suspected to have jumped into the Nelliyadi River in Koyilandy.