ബാലുശ്ശേരിയില്‍ ബൈക്കിടിച്ച കാല്‍നടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു, സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാക്കൾ


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാല്‍നടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മെഡിക്കല്‍ ഷോപ്പ് ഉടമയായ അബ്ദുല്‍ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്.

ഏപ്രില്‍ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്.

താമരശ്ശേരി സ്വദേശികളായ യുവാക്കളാണ് കീഴടങ്ങിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Summary: A pedestrian who was hit by a bike in Balussery was rushed to the hospital and later surrendered at the police station after CCTV footage emerged.