കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അസ്ക്കർ. 12ാം തിയ്യതിയാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒമ്പതാം വാർഡിലായിരുന്നു ഇദ്ദേഹം. പുലർച്ചെ 31ാം വാർഡിലെത്തി ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിലുള്ളവർ ഇദ്ദേഹത്തെ കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.