മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാ​ഗങ്ങളിലായിരുന്നു പരിശോധന . ബി പി, പ്രമേഹം തുടങ്ങിയ പരിശോധനകൾക്ക് പുറമെ ഫൈബ്രോസ്കാൻ, ഇ സി ജി തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ തികച്ചും സൗജന്യമായി ലഭ്യമാക്കി. രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഇരുപതോളം ആരോഗ്യപ്രവർത്തകർ ക്യാമ്പിലുണ്ടായിരുന്നു .

നൂറിലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്കെത്തി. വാർഡ് മെമ്പർ സിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി ബീന അധ്യക്ഷത വഹിച്ചു. രസ്‌മി , പ്രോഗ്രാം ഓഫീസർ ടി കെ ജൂലി, എൻ എസ് എസ് ലീഡർ ശ്രീലക്ഷ്മി സന്തോഷ്‌ ,വോളന്റീർ ഡയന എന്നിവർ സംസാരിച്ചു.

Description: A one-day medical camp was organized at Maymunda Higher Secondary School