അബദ്ധത്തില്‍ കിണറ്റില്‍ വീണു; നൊച്ചാടുള്ള നാരായണിക്ക് രക്ഷകരായി അയല്‍ക്കാരും ഫയര്‍ഫോഴ്‌സും
നൊച്ചാട്: കിണറില്‍ വീണ വൃദ്ധയെ നാട്ടുകാരും അഗ്നി ശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. നൊച്ചാട് മുളിയങ്ങള്‍ കൈപ്പരം കണ്ടി നാരായണിയെയാണ് പേരാമ്പയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു പുല്ല് പറിക്കാന്‍ പോയ നാരായണി വീട്ടുവളപ്പിലെ കിണറില്‍ അബന്ധത്തില്‍ വീണത്.
മഴക്കാലമായതിനാല്‍ കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ നാരായണിയുടെ കരച്ചില്‍ കേട്ടയുടനെ തന്നെ അടുത്ത വീട്ടിലെ ആളുകള്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു. കിണറ്റിലിറങ്ങിയ രണ്ടുപേര്‍ നാരായണിയെ താങ്ങിപ്പിടിച്ചു.
പിന്നീട് വിവരമറിഞ്ഞെത്തിയ പേരാമ്പ്ര ഫയര്‍ സ്‌റ്റേഷനിലെ സേനാംഗങ്ങള്‍ നാരായണിയെയും മറ്റു രണ്ടു
പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. നാരായണിയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്റ്റേഷൻ ഓഫീസർ സി.പി ഗിരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ കെ ടി റഫീഖ്, ശ്രീകാന്ത്, രഗിനേഷ്, അശ്വിൻ ഗോവിന്ദ്, മനോജ്, പ്രശാന്ത്, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.