വേളം അരമ്പോൽ ഗവൺമെൻ്റ് എൽ.പി സ്കൂളിന് പുതിയ കെട്ടിടമുയരുന്നു; 1.07 കോടിയുടെ നിർമ്മാണ പ്രവൃത്തിക്ക് ശിലയിട്ടു
വേളം: വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ.പി സ്കൂളിൽ പുതിയ കെട്ടിടമുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 1.07 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കി
തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി ആരംഭിക്കുന്നത്.
കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ, പിടിഎ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
A new building is coming up for Velam Arambol Government LP School; 1.07 crore construction work was laid