പതിനേഴുകാരൻ വീട്ടിൽ അക്രമ സ്വഭാവം കാണിച്ചു; അനുനയിപ്പിക്കാനെത്തിയ അയൽവാസിക്ക് വെട്ടേറ്റു, സംഭവം കല്ലാച്ചിയിൽ


കല്ലാച്ചി: വീട്ടിൽ അക്രമ സ്വഭാവം കാണിച്ച പതിനേഴുകാരനെ അനുനയിപ്പിക്കാനെത്തിയ അയൽവാസിക്ക് വെട്ടേറ്റു. കണിയാകണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച പതിനേഴുകാരനെ അനുനയിപ്പിക്കാനായി എത്തിയതായിരുന്നു രജീഷ്. ഇതിനിടെ കുട്ടി രജീഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ നാദാപുരം പോലിസ് കസ്റ്റഡിയിലെടുത്തു.