വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു
പുതുപ്പണം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു. വടക്കേ മലയില്‍ ഷാജിര്‍ കോട്ടേജില്‍ വി.വി സുബൈര്‍ ഹാജി(65)യാണ് മരിച്ചത്.
ഒരുമാസം മുമ്പാണ് എറണാകുളം ഷാപ്പുപടി വാരപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ സുബൈറിന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് സാജിര്‍, ഫാത്തിമത്തുല്‍ ഹന്നത്ത്. മരുമകള്‍: ഹസ്‌ന.
സഹോദരങ്ങള്‍: ഹൈദര്‍, ഖാലിദ്, ഷംസുദ്ദീന്‍, റംല, സക്കീന, ഫൗസിയ.