പതിനൊന്നുവയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ വെങ്ങളം കാട്ടിലപ്പീടിക സ്വദേശി അറസ്റ്റിൽ
വെങ്ങളം: പതിനൊന്നുവയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വെങ്ങളം കാട്ടിലപ്പീടിക സ്വദേശി അറസ്റ്റില്‍. പത്തുകണ്ടുംകുനി ബാബു (55) ആണ് ഇന്നലെ വൈകുന്നേരം കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്.
ഡിസംബര്‍ ഏഴിന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയ്ക്കുനേരെ വഴിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരം പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.