ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ പണം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
വടകര: ലോൺ ആപ് വഴി ഓൺ ലൈൻ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ . കൊല്ലം സ്വദേശി ചെരുവിൽ പുത്തൻ വീട്ടിൽ ജുബിനാണ് അറസ്റ്റിലായത്. ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ 20,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ക്രിപ്റ്റോ കറൻസി വഴി ഒരു കോടിയോളം രൂപയുടെ ട്രാൻസാക്ഷൻ ഇയാളുടെ അക്കൗണ്ട് വഴി നടത്തിയതായി പൊലീസ് പറഞ്ഞു. ലോൺ ആപ്പിലൂടെ കെണിയിൽപ്പെടുത്തി അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദുബായിൽ നിന്ന് വരുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ വച്ചാണ് വടകര പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഒരു ദിവസത്തേക്ക് ജാമ്യം അനുവദിച്ചു. ജാമ്യ കാലവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ന് വീണ്ടും ഹാജരാകണം.
Description: A native of Vadakara was robbed of money through a loan app; The accused was arrested