മാഹിയിൽ നിന്നെത്തിച്ചത് 30 കുപ്പി മദ്യം; തിക്കോടി പെരുമാൾപുരം സ്വദേശി എക്സൈസിന്റെ പിടിയിൽ


കൊയിലാണ്ടി: മാഹി മദ്യവുമായി തിക്കോടി പെരുമാൾപുരം സ്വദേശിയെ എക്സെെസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10.40 ഓടെയാണ് പിടിയിലായത്.

ഇയാളിൽ നിന്ന് മാഹിയിൽ നിന്നെത്തിച്ച 30 കുപ്പികളിലായി 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സെെസ് കണ്ടെടുത്തു. പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

കൊയിലാണ്ടി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി കെ, ഷംസുദീൻ ടി, വനിത സി ഇ ഒ രേഷ്മ ആർ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.