മൽസ്യത്തൊഴിലാളികൾക്ക് അനധികൃതമായി മദ്യവും ലഹരി വസ്തുക്കളും എത്തിച്ച് നൽകുന്നു; പെരുവണ്ണാമൂഴി സ്വദേശി ലോഡ്ജ് മുറിയിൽ നിന്നും പിടിയിൽ


കോഴിക്കോട് : മൽസ്യതൊഴിലാളികൾക്കിടയിൽ അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടന്നുവരുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പെരുവണ്ണാമൂഴി സ്വദേശി പിടിയിൽ. ബേപ്പൂർ ഹാർബർ റോഡ് ജംഗ്ഷനിലുള്ള പീവീസ് ലോഡ്ജിൽ താമസിച്ചിരുന്ന ചെമ്പനോടയിലെ ദേവസ്യയാണ് പിടിയിലായത്.

ഇയാളുടെ മുറിയിൽ നിന്നും 500 മില്ലിയുടെ 18 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പ്രതി നേരത്തെ ബേപ്പൂർ ഹാർബറിലെ മൽസ്യ തൊഴിലാളിയായിരുന്നു. ബേപ്പൂർ, ചാലിയം മേഘലകളിലെ മൽസ്യതൊഴിലാളികൾക്കിടയിൽ ഇയാൾ ലഹരി വസ്തുക്കളും മദ്യവും വില്പന നടത്തുന്നുവെന്നാണ് പോലിസിന് ലഭിച്ച രഹസ്യ വിവരം. പ്രതിക്കെതിരെ അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കാര്യത്തിന് ബേപ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.