ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒഞ്ചിയം സ്വദേശിയായ യുവതിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു; വയനാട് സ്വദേശി അറസ്റ്റിൽ


ഒഞ്ചിയം: സൗഹൃദം നടിച്ച്‌ ഒഞ്ചിയം സ്വദേശിയായ യുവതിയിൽ നിന്നും പണവും സ്വർണവും കവർന്ന സംഭവത്തില്‍ യൂട്യൂബർ പിടിയില്‍. വയനാട് വാളേരി സ്വദേശി അജ്മല്‍ ചാലിയത്ത് (25) ആണ് പിടിയിലായത്. തട്ടിപ്പിനിരയായ ഒഞ്ചിയം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ പക്കല്‍ നിന്നാണ് അജ്മല്‍ പണവും സ്വർണവും തട്ടിയത്. ഇത്തരത്തില്‍ ജൂണ്‍ 17നും ഓഗസ്റ്റ് 3നും ഇടയിലായി 16 പവൻ സ്വർണവും 1520 രൂപയും അജ്മല്‍ തട്ടിയെടുത്തു. ഉടനെ തിരികെ നല്‍കാമെന്ന് പറഞ്ഞായിരുന്നു പണവും സ്വർണവും തട്ടിയത്. എന്നാല്‍ പിന്നീട് ഇയാളുടെ വിവരം ഇല്ലാതായപ്പോള്‍ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ചോമ്പാല എസ്.എച്ച്‌.ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

A native of Onchim was robbed of her gold and money after meeting her through Instagram; A native of Wayanad was arrested