ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു


വടകര: ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു. കുരിക്കിലാട് വെള്ളോളി താമസിക്കും സി.കെ.സൽഗുണനാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്നലെ വൈകീട്ട് ചോറോട് റാണി സ്കൂളിന് സമീപമാണ് അപകടം നടന്നത്.

ഭാര്യ: ഷൈജ
മക്കൾ: അഭിഷേക് (ഗ്രാഫിക് ഡിസൈനർ), ദേവഗംഗ (പ്ലസ് ടുവിദ്യാർത്ഥിനി ).
ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകൾ നടക്കും