കൊയിലാണ്ടി സ്വദേശി ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ അന്തരിച്ചു


കൊയിലാണ്ടി: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡില്‍ സുഹാനയില്‍ സി.എം.ഹാഷിം ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Summary: A native of Koyilandy passed away in Makkah during Hajj