കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് കൊയിലാണ്ടി സ്വദേശി മരിച്ചു. ചെങ്ങോട്ട്കാവ് ഏഴുകുടിക്കല്‍ വിജേഷ്(42) ആണ് മരിച്ചത്. കുവൈത്തില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു.

പരേതരായ ബാലുവിവിന്റെയും കനകയുടെയും മകനാണ്. ഭാര്യ. ഗോപിക, മക്കള്‍: തന്‍വി, തനിഷ്‌ക.

സഹോദരങ്ങള്‍: ബബീഷ്, ബിന്ദു, സിന്ധു . മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.