മൂന്നര ലിറ്റര്‍ മാഹി മദ്യവുമായി കൂത്താളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍


പേരാമ്പ്ര: മൂന്നര ലിറ്റര്‍ മാഹി മദ്യവുമായി കൂത്താളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍. കൂത്താളി പുത്തന്‍പുരയില്‍ ബാലകൃഷ്ണനാണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.30ന് കൂത്താളി 2/6 ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.

പരിശോധനയില്‍ ഏഴു കുപ്പികളിലായി വില്‍പ്പനയ്ക്ക് വെച്ച 3.5 ലിറ്റര്‍ മാഹി മദ്യമാണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച KL18Q 4358 നമ്പര്‍ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ സബീറലി പി കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബു.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘുനാഥ്, ഷബീര്‍ എം.പി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.