പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനിടെ ഷോക്കേറ്റു; പയ്യോളിയില്‍ ഷോക്കേറ്റ് മരിച്ചത് കൂരാച്ചുണ്ട് സ്വദേശിയായ യുവാവ്
പയ്യോളി: പയ്യോളിയില്‍ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചത് കൂരാച്ചുണ്ട് സ്വദേശി. മേലേ പൂവത്തിന്‍ചോല കല്ലറയ്ക്കന്‍ റിന്‍സ് ജോര്‍ജ്(30) ആണ് മരിച്ചത്. മേലടി കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ജോലിക്കിടെയാണ് അപകടം.
ഇന്ന് രാവിലെ 10.30 തോടെ കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. വൈദ്യുത കണക്ഷനായി പോസ്റ്റിന് മുകളില്‍ നിന്നും ലൈന്‍ വലിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിതാവ്: ജോര്‍ജ്.
മാതാവ്: ഡോളി.
സഹോദരി : റിയ.
A native of Koorachund died of shock while repairing an electric line in Payyoli