കട്ടിപ്പാറ സ്വദേശിയായ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു


താമരശ്ശേരി: ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണു മരിച്ചു. കട്ടിപ്പാറ ചമല്‍ കുന്നിപ്പള്ളി റെജിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു.
കളള് ചെത്തിനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ റെജിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെണ്ടേക്കുംചാല്‍ റൂബി ക്രഷറിന് സമീപത്തെ മലയില്‍ പുത്തന്‍പുരയില്‍ കൃഷിയിടത്തില്‍ നിന്നാണ് റെജിയെ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: വിനീത മക്കള്‍: അഭിരാം, അഭിന