സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു


കണ്ണൂർ: സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മുൻ പ്രവാസി മരിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പൻറകത്ത് അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. 40 വർഷത്തോളം റിയാദിൽ ജോലി ചെയ്ത അബ്ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ് ഏതാനും ദിവസം മുമ്പ് സന്ദർശന വിസയിൽ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മലസിലെ ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: ബി.പി. താഹിറ
മക്കൾ: അഫ്‌സൽ, തസ്‌ലീന, ഫാത്തിമ.
മരുമകൻ: ഹാശിർ (റിയാദ്). മൃതദേഹം നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി.