ചോറോട് മീത്തലങ്ങാടിയില്‍ വീട് പണിക്കിടെ ഇരിങ്ങല്‍ സ്വദേശി കിണറ്റില്‍ വീണു മരിച്ചു


വടകര: ചോറോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കെട്ടിടതൊഴിലാളിയായ ഇരിങ്ങല്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മീത്തലങ്ങാടി മുട്ടുങ്ങല്‍ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടം നടന്നത്.

ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. റിയാസിന്റെ വീടിന്റെ ചുമര് കെട്ടുന്ന ജോലി നടക്കുന്നുണ്ട്. രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റിലേക്ക് വീണതെന്നാണ് വിവരം. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സ്‌റ്റേഷന്‍ ഓഫീസര്‍ വര്‍ഗീസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത്, ബിജു, അനിത്ത്, ജയ്‌സന്‍ പി.കെ, അമല്‍രാജ്, ഷിജു ടി.പി, ബബീഷ്, വിജീഷ്, മുനീര്‍, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

Description: A native of Iringal fell into a well and died while building a house with rice