എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു


എടച്ചേരി: എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു. മലപ്പാടിന്റെവിട കുമാരൻ (55) ആണ് മരിച്ചത്. 30 വർഷത്തോളമായി ബംഗളൂരു ഗൗരിപാളയയില്‍ ചായക്കട നടത്തിവരുകയായിരുന്നു.

വ്യാഴാഴ്ച അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കുഞ്ഞ്യേക്കൻ്റെയും മാണിയുടെയും മകനാണ്. ഭാര്യ ശോഭ. മക്കള്‍: രാഹുല്‍, ഷിഗില്‍, അഖില്‍. സഹോദരങ്ങള്‍: ബാലൻ, ദേവി, ദീപ, രമേശൻ, രാജീവൻ, രാജേഷ്.

Summary: A native of Edachery Kacheri died in Bengaluru