ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
ചൊക്ലി: ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ഗ്രാമത്തി പറമ്പത്ത് പെട്രോൾ പമ്പിന് സമീപം സമീർ പറമ്പത്ത് (51)ആണ് ദുബൈ അൽ ബർഷയിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.
പരേതരായ പറമ്പത്ത് കാങ്ങാടൻ മമ്മുവിന്റെയും വാളാട്ട് കുഞ്ഞാമിയുടെയും മകനാണ്.
ഭാര്യ നിടുംബ്രം തൈപറമ്പത്ത് സഫ്നാസ്. മക്കൾ സിനാൻ, സെൻഹ മറിയം (എൻ.എ.എം ഹൈസ്കൂൾ പെരിങ്ങത്തൂർ), മുഹമ്മദ് സയാൻ (വി.പി.ഓ.എച്ച്.എസ്, ചൊക്ലി).
സഹോദരങ്ങൾ: അബൂബക്കർ (പോക്കു), കബീർ (രത്നഗിരി), നസീർ (യുഎഇ), നിസാർ (സഊദി), സുബൈദ റജ്ലാസ്, നസീമ, പരേതനായ അബ്ദുല്ല.

മയ്യിത്ത് യുഎഇയിലെ നടപടിക്രമങ്ങൾക്ക് ശേഷം ഗ്രാമത്തി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.
Summary: A native of Chokli died after collapsing in Dubai