പാനൂരിലെ ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു; മരണത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമെന്ന് കുടുംബം
നാദാപുരം : ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 19 ) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
പാനൂർ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ച് സ്നേഹ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി സ്നേഹയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സ്നേഹയുടെ കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.
പരേതനായ അശോകന്റെയും മ ബിന്ദുവിന്റേയും മകളാണ്.
സഹോദരങ്ങൾ: രാഹുൽ, അൻസി
ഇന്നലെ രാത്രി സംസ്ക്കാരം നടന്നു.