ചെക്യാട് ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു


ചെക്യാട്: ഉമ്മത്തൂര്‍ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു. എഴുപത് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു മരണം.

പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്.

ഭാര്യ: ആമിന. മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്‌).

മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.

സഹോദരങ്ങൾ: ഹസ്സൻ ഹാജി, അഷ്റഫ്, സുഹറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു. മൃതദേഹം നാട്ടിലെത്തിച്ച് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

Description: A native of Chekkiad Ummathur passed away in Qatar