കൊയിലാണ്ടിയിൽ അസം സ്വദേശിയെ കടലിൽ മുക്കിക്കൊന്നു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കി കൊന്നു. അസം സ്വദേശിയായ ഇരുപത്തിയാറുകാരൻ ദുലു(26) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി മായൻ കടപ്പുറത്താണ് സംഭവം


അസം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കഴുത്തിൽ ബെൽറ്റ മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു.

സംഭവത്തിൽ അസം സ്വദേശികളായ മനോരഞ്ജനേയും ലക്ഷ്മിയേയും പോലീസ് അറസ്റ്റ് ചെയ്തു. ദുലുവിന്റെ മൃതദേഹം കൊയിലാണ്ടി താലുക് ആശുപത്രിയിലേക്ക് മാറ്റി.

Summary: A native of Assam was killed at Koilandy