കണ്ണൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്. മാലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
തുടർച്ചയായി രണ്ട് ദിവസം വീട്ടിൽ ആളനക്കമില്ലായിരുന്നു. ഇതേ തുടർന്ന് അയൽക്കാരും ആശാ വർക്കരും വാർഡ് മെമ്പറെ വിവരം അറിയിച്ചു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Description: A mother and her son were found dead at home in Kannur