കൊയിലാണ്ടി ആന്തട്ടയില്‍ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിയായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയമങ്ങാട് പി.പി ഗംഗാധരന്‍ (70)നെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു സമീപത്തെ കിണറില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഭാര്യ: പരേതയായ ശൈലജ.