മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി


മേപ്പയ്യൂര്‍: കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്.

ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.