വളയത്ത് കിണറ്റില്‍ മധ്യവയസ്‌ക മരിച്ച നിലയില്‍
വളയം: വളയത്ത് കല്ലുനിരയില്‍ ആള്‍താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുനിര പൂങ്കുളത്തെ പിലാവുള്ള കുന്നുമ്മല്‍ ശാന്തയാണ് മരിച്ചത്. 52 വയസുള്ള ശാന്ത അവിവാഹിതയാണ്.
ഇന്ന് രാവിലെ ശാന്തയെ നാട്ടുകാര്‍ കല്ലുനിര അങ്ങാടിയില്‍ കണ്ടിരുന്നു. പിന്നീടാണ് മൃതദേഹം കിണറ്റില്‍ കണ്ടത്തിയത്. വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും മാസം മുമ്പ് കണ്ണൂര്‍ വളപട്ടണം പുഴയില്‍ ചാടിയ ഇവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു.
പിലാവുള്ള കുന്നുമ്മല്‍ പരേതരായ കൃഷ്ണന്റെയും മാതയുടെയും മകളാണ്. സഹോദരങ്ങള്‍: അശോകന്‍, ബാബു, കുമാരന്‍, ജാനു.