ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക മരിച്ചു


വടകര: ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മം​ഗലാപുരത്ത് നിന്ന് കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

50 വയസ് പ്രായം തോന്നിക്കും. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്‌ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.