കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ മൂന്നാം വളവിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. കുണ്ട്തോട് സ്വദേശി പി പി രാജനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചകിത്സയിലിരിക്കെയാണ് മരണം.
ഇക്കഴിഞ്ഞ 31 നായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് മൂന്നാം വളവിൽ വെച്ചാണ് തീപിടിച്ചത്. കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് നാട്ടുകാരാണ് കാറിനുള്ളിൽ നിന്ന് രാജനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
![](http://perambranews.com/wp-content/uploads/2023/01/per.gif)
Description: A middle-aged man who was being treated for burns after his car caught fire at Kuttyadi Pass died