കൊയിലാണ്ടി ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; പൊയില്‍ക്കാവ് സ്വദേശിയെന്ന് സംശയം


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം 3.30ഓടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അല്പം വടക്കായി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മോറാണ് തട്ടിയത്.

കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചേമഞ്ചേരി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.

Description: A middle-aged man was hit by a train and died in Chemanchery