തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കുട്ലു സ്വദേശി കെ എം മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ റെയിൽവേ പോലീസെത്തി വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അനക്കം ഒന്നുമില്ലെന്ന് കണ്ടതോടെ പോലിസ് ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Description: A middle-aged man was found dead on the Thalassery railway station platform