കോഴിക്കോട് തോട്ടിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഒരു മരണം. പുളിക്കല്‍ പീടിക തലവീട്ടില്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. കണ്ണാടിക്കലിലെ തോട്ടില്‍ വീണാണ് സുബൈര്‍ മരണപ്പെട്ടത്.
അതേസമയം കോഴിക്കോട് ജില്ലയില്‍ ആകെ 56 ക്യാംപുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകള്‍:
കോഴിക്കോട് താലൂക്ക്- 18 (1076 പേര്‍)
വടകര താലൂക്ക്- 13 (849 പേര്‍)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്‍)
താമരശ്ശേരി താലൂക്ക് – 15 (625 പേര്‍).