കൊയിലാണ്ടി ചിറ്റാരിക്കടവിൽ പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു


കൊയിലാണ്ടി: ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മധ്യവയസ്ക്കൻ മരിച്ചു. ആനവാതില്‍ സ്വദേശി ചെത്തില്‍ നൗഫല്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ നൗഫല്‍ ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുറച്ചുസമയത്തിനുള്ളില്‍ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ഷാഹിത. മക്കള്‍: മുഹമ്മദ് ഷാനു, ഷാലി.