കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു.
വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന
മക്കള്‍: അഭിന്‍, പ്രഭിന്‍.
Description: A middle-aged man died after being hit by a train in koyilandy