വൈത്തിരിയിൽ മധ്യവയസ്ക്കനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികൾ


വൈത്തിരി: പഴയ വൈത്തിരിയിൽ റിസോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി (ഓർക്കിഡ്) പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും റിസോർട്ടിന് ചേർന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദ് നേരത്തെ നാറാത്ത് ഫർണ്ണിച്ചർ കട നടത്തിയിരുന്നു.
പ്രമോദിന്റെ അച്ഛൻ: ചോയിക്കുട്ടി
അമ്മ: ദേവകി
ഭാര്യ: ഷൈജ
മക്കൾ: ദേവദത്ത് , സിദ്ധാർഥ്

മരിച്ച ബിൻസിയുടെ അച്ഛൻ: ഭാസ്‌ക്കര കുറുപ്പ്
അമ്മ: ലീല.
ഭർത്താവ്: രൂപേഷ് കുന്നമംഗലം(കോഴിക്കോട് സിവിൽ സ്റ്റേഷൻ ജീവനക്കാരൻ)
മക്കൾ: വൈഷ്ണവ്,വൈഗ ലക്ഷ്മി.
വൈത്തിരി പോലീസ് മൃതദേഹ പരിശോധന നടത്തി.