മലയോര ഹൈവേ; ടൂറിസം മേഖലയുടെ അനന്ത സാധ്യതയുള്ള പ്രദേശം എന്ന നിലയ്ക്ക് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകണം- കൂരാച്ചുണ്ടിലെ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം അഭിപ്രായപ്പെട്ടു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മലയോര ഹൈവേ കൂരാച്ചുണ്ടിലൂടെ കടന്നു പോകുമ്പോള്‍ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു.

കൂരാച്ചുണ്ടിന്റെ വികസനത്തിന് മലയോര ഹൈവേ അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ അനന്ത സാധ്യതയുള്ള പ്രദേശം എന്ന നിലയ്ക്ക് മലയോര ഹൈവേ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയോജിതമായി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.എല്‍.എ അഡ്വ. സച്ചിന്‍ ദേവ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, വൈസ് പ്രസിഡണ്ട് റസീന യൂസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓ.കെ അഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഭരണസമിതിഅംഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അരുണ്‍ കെ.ജി, ജോണ്‍സണ്‍ താന്നിക്കല്‍, അസിസ് ഓണാട്ട്, സൂപ്പി തെരുവത്ത്, എ.കെ പ്രേമന്‍, വ്യാപാരി നേതാക്കളായ സണ്ണി പാരഡൈസ്, സലീംഅമരപറമ്പില്‍, ജോബി വാളിയം പ്ലാക്കല്‍, ജോസ് ചെരിയാന്‍, ബില്‍ഡിംഗ് ഓണേഴ്‌സ് നേതാക്കളായ ജോസഫ് കൂട്ടംങ്കല്‍, ബഷീര്‍ വെളുതാടന്‍ വീട്ടില്‍, ജോയ് വേങ്ങത്താനത്ത്, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബൈജു എന്നിവര്‍ സംസാരിച്ചു.

summery: a meetting of hill highway traders and building owners was held in koorachund