ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ; കുറ്റ്യാടിയില്‍ ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം സംഘടിപ്പിച്ചു


കുറ്റ്യാടി: ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം കുറ്റ്യാടിയില്‍ വച്ച് നടന്നു. ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയാണ് കോഴിക്കോട് ‘പരിവാര്‍കൂട്ടായ്മ’.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ഒ.വി. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിവാര്‍ കേരള സെക്രട്ടറി സുലൈഖ അബൂട്ടി അധ്യക്ഷയായി. പരിവാര്‍ പ്രസിഡന്റ് റീബ, നാഷണല്‍ പരിവാര്‍ മെമ്പര്‍ കോയോട്ടി എന്നിവര്‍ സംസാരിച്ചു.