വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‌റെയും പാര്‍ക്കോ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ അഴിത്തലയില്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‌റെയും പാര്‍ക്കോ ആശുപത്രിയുടെയും നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. അഴിത്തല ഉമുറൂല്‍ ഉലും മദ്രസയില്‍ സംഘടിപ്പിച്ച ക്യാമ്പ് വടകര കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ് സി.എസ് ദീപു ഉദ്ഘാടനം ചെയ്തു.
പാര്‍ക്കോ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറടർ പി.പി അബൂബക്കർ ഹാജി മുഖ്യാതിഥിയായിരുന്നു. വടകര നഗരസഭ കൗൺസിലർ പി.വി ഹാഷിം അദ്ധ്യക്ഷത വഹിച്ചു.
സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.കൽപന ബോധവൽക്കരണ ക്ലാസ് നയിച്ചു. പി.വി പ്രശാന്ത്, എൻ അബ്ദുൽസലാം, കളത്തിൽ പീതാംബരൻ, ടി.കെ അബ്ദുൽകരീം, പി.വി മുഹാജിർ എന്നിവർ സംസാരിച്ചു. എൻ.എ നവനീത് സ്വാഗതവും കെ.പി ശരത് നന്ദിയും പറഞ്ഞു.