ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകൊടുത്ത് എത്തിച്ചേര്‍ന്നത് നിരവധിപേര്‍; ‘നാട്ടു നന്‍മ 2023’ കണ്ടീത്താഴ കുടുബശ്രീ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ചെറുവണ്ണൂര്‍: ‘നാട്ടു നന്‍മ 2023’ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ കാര്യാട്ടുകുന്ന് അംഗനവാടിയിലാണ് ക്യാമ്പ് സജ്ജീകരിച്ചത്. രാവിലെ 9 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ വാര്‍ഡില്‍ നിന്നായി 321ഓളം പേര്‍ പങ്കെടുത്തു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഇഎന്‍.ടി, അസ്ഥിവിഭാം എന്നിവയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി. ക്യാമ്പിന്റെ ഭാരമായെത്തിയവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണവും നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.ആര്‍ രാഘവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് മെമ്പര്‍ ഉഷ ബാബു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി ബിജു, ഇ.എം.എസ് ഹോസ്പിറ്റല്‍ സ്റ്റാഫ് പ്രദീപന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
മിനി കോമാവുള്ളതില്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനല്‍ ലിതിക കട്ടയാട്ട് നന്ദിയും പറഞ്ഞു.