‘പ്രമേഹം തടയുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണ്’; പേരാമ്പ്രയിൽ കൂട്ട നടത്തം സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി ജീവതാളം 2022 ൻ്റെ ഭാഗമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൂട്ട നടത്തം സംഘടിപ്പിച്ചു. പേരാമ്പ്ര മുതൽ കല്ലോട് വരെയുള്ള കൂട്ടനടത്തത്തിന്റെ ഫ്ലാ​​ഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് നിർവഹിച്ചു.

പ്രമേഹം തടയുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണ്. ക്രമരഹിതമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും പ്രമേഹ രോഗത്തിന് പ്രധാന കാരണമാകുന്നു. കരുതലോടെ നമുക്ക് പ്രമേഹത്തെ നേരിടാം.

ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ സ്വാഗതം പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ മിനി പൊൻപറ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സഫല, ഹെൽത്ത് സൂപ്പർവൈസർ പി.വി.മനോജ് കുമാർ, ബ്ലോക്ക് മെമ്പർ ലിസി കെ.കെ വാർഡ് മെമ്പർമാരായ വിനോദ് തിരുവോത്ത്, ശാരദ കെ.എൻ, ഷൈനി എം കെ, സജു മാസ്റ്റർ, നഫീസ കെ, ജോന, സത്യൻ പി.എം, വ്യാപാരി വ്യവസായി പ്രതിനിധികളായ ഒ പി മുഹമ്മദ്, ബി.എം മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ആശ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.

Summary: ‘Lifestyle changes are also important to prevent diabetes’; A mass walk was organized at Perambra