‘ഉണ്ടന്‍ മൂല- ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക’; പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി കര്‍ഷക സംരക്ഷണ സമിതി


പെരുവണ്ണാമൂഴി: കര്‍ഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചെമ്പനോട, പന്നിക്കോട്ടൂര്‍ മേഖലയില്‍ കൃഷി ഭൂമിയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക, ഉണ്ടന്‍ മൂല – ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ റെയില്‍ ഫെന്‍സിംഗ് ഉപയോഗിച്ച് ശ്വാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജനസമരം നടത്തിയത്.

മാര്‍ച്ചും ധര്‍ണ്ണയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.എ ജോസുകുട്ടി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. നടേരി ബാലകൃഷ്ണന്‍, ലൈസ ജോര്‍ജ്, ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, മനോജ് കുബ്ലാനി, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതം പറഞ്ഞു. ജോബി എടച്ചേരിക്കുന്ന് നന്ദി പറഞ്ഞു.

മാര്‍ച്ചിന് ടോമി മണ്ണൂര്‍, ലിപു തോമസ്, സാബു മലയാറ്റൂര്‍, അനീഷ് പുത്തുരടത്തില്‍, ജോ കാത്തിരക്കാട്ട് തൊട്ടിയില്‍, മാത്യു – വാഴേം പ്ലാക്കല്‍, വിപിന്‍ മുതുകാട്, തോമസ് മൂഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

summary: a mass march and dharna was also organized to the Peruvannamuzhi forest office