സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; നടേരി സ്വദേശി അറസ്റ്റില്‍; പേരാമ്പ്രയില്‍ ഇയാള്‍ മോഷണ കേസിലും പ്രതി


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊയിലാണ്ടിയില്‍ ഒരാള്‍ അറസ്റ്റില്‍. നടേരി മഞ്ഞളാട് കുന്ന് സ്വദേശി അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ പേരാമ്പ്ര പോലീസ്‌ സ്റ്റേഷനിലും മോഷണക്കേസില്‍ കൂട്ടുപ്രതിയണ്.

ഒരു മാസം മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

സി.ഐ.എന്‍.സുനില്‍കുമാര്‍, എസ്.ഐ മാരായ എം.എല്‍.അനുപ്, എം.എം വിശ്വനാഥന്‍, എസ്.സി.പി.ഒ. ബിനീഷ്, തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.

summery: a man has been arrested in koyilandy for trying to molest a minor girl