എടച്ചേരി തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു
എടച്ചേരി: തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കൈക്കണ്ടത്തില്‍ അനീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.
തുരുത്തിപുഴയുടെ സമീപത്തുള്ള തോട്ടിലൂടെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നുവെന്നാണ് വിവരം. മകനെ തിരഞ്ഞ് എത്തിയ അച്ഛന്‍ നാണുവാണ് തോണി മറിഞ്ഞു കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പേഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛന്‍: നാണു, അമ്മ: നാരായണി.
ഭാര്യ: അതുല്യ. സഹോദരന്‍: അനില്‍(ദുബായ്). സംസ്‌കാരം നാളെ രാവിലെ വിദേശത്തുള്ള സഹോദരന്‍ എത്തിയതിന് ശേഷം നടക്കുന്നതായിരിക്കും.