അയനിക്കാട് ദേശീയപാതയില്‍ ലോറി ഓട്ടോയിലിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏറാമല സ്വദേശിയായ ഓട്ടോഡ്രൈവര്‍ മരിച്ചു


പയ്യോളി: അയനിക്കാട് ദേശീയ പാതയില്‍ ലോറി ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. അയനിക്കാട് താമസക്കാരനായ ഏറാമല തെയ്യത്താം കണ്ടി അനില്‍ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ദേശീയപാത പടിഞ്ഞാറ് ഭാഗം സര്‍വ്വീസ് റോഡിലൂടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയെ അയനിക്കാട് പോസ്റ്റ്ഓഫീസ് ബസ് സ്റ്റോപ്പിനടുത്തുവച്ച് പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓര്‍ക്കാട്ടേരി ടൗണിലെ ഓട്ടോ ഡ്രൈവറാണ് അനില്‍.

അച്ഛന്‍: പരേതനായ ചന്തു. അമ്മ : പരേതയായ ജാനകി. മകള്‍: വൈഗ.

സഹോദരങ്ങള്‍: ഭാനുമതി, അശോകന്‍, പുഷ്പജ (നഴ്‌സിങ്ങ് അസിസ്റ്റന്റ്‌ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്), സുനില്‍കുമാര്‍ (ഓട്ടോ ഡ്രൈവര്‍, ഓര്‍ക്കാട്ടേരി), പരേതനായ പുരുഷോത്തമന്‍.

Description: A lorry collided with an auto; A native of Eramala died of a head injury