പുകയുയര്‍ന്നു, തീനാളങ്ങള്‍ കത്തിപ്പടര്‍ന്നു; തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ച വീഡിയോ കാണാം


 

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചതിന്റെ വീഡിയോ കാണാം. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം.

ഇലക്ട്രിക് ലൈന്‍ ഷോര്‍ട്ടായാണ് അപകടമുണ്ടായതെന്നാണ് വിവരം. നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേനയെത്തി സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് തീയണച്ചത്.

സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ മാരായ സതീഷ് എ, ഷൈനേഷ് മൊകേരി, മനോജ് കിഴക്കേക്കര, ജിഷ്ണു .അര്‍, അരുണ്‍ പ്രസാദ് വി.കെ. എന്നിവരും ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ അനിത് കുമാര്‍ കെ.വി, സജീഷ് എം. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.