കല്‍പ്പറ്റ കൈനാട്ടിയില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു; അപകടത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)


കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ വാഹനാപകടം. മിനി ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു . അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ഇന്ന് രാവിലെയായിരുന്നു അപകടം. ബത്തേരി ഭാഗത്തു നിന്നും വന്ന മിനി ലോറിയും കല്‍പ്പറ്റയില്‍ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ ലോറി ഡ്രൈവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും ചികിത്സ തേടി.

വീഡിയോ കാണാം:

summery: a lorry and a car collided in front of a car accident in kalpatta kainatti